08:40am 10 November 2026
NEWS
തിരുവനന്തപുരത്ത് ഏഴാം ക്ലാസുകാരിയെ ഗർഭിണിയാക്കി; 17കാരനായ ബന്ധു പിടിയിൽ
10/11/2026  08:16 AM IST
nila
തിരുവനന്തപുരത്ത് ഏഴാം ക്ലാസുകാരിയെ ഗർഭിണിയാക്കി; 17കാരനായ ബന്ധു പിടിയിൽ

ആര്യനാട്: ഏഴാം ക്ലാസിൽ പഠിക്കുന്ന പതിമൂന്നുകാരിയെ ഗർഭിണിയാക്കിയെന്ന കേസിൽ പതിനേഴുകാരനായ ഐടിഐ വിദ്യാർഥി അറസ്റ്റിൽ. ആര്യനാട് സ്വദേശിയായ വിദ്യാർഥിയാണ് പിടിയിലായത്. കുട്ടിയുടെ ബന്ധുവായ ഇയാൾ നിരന്തരമായി ലൈംഗികാതിക്രമത്തിന് ഇരയാക്കിയെന്നാണ് പൊലീസ് നൽകുന്ന വിവരം.

ഏഴുമാസം ഗർഭിണിയായ കുട്ടിയെ ബന്ധുക്കൾ ആശുപത്രിയിൽ പ്രവേശിപ്പിച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്. പരിശോധനയ്ക്കിടെ വിവരം മനസ്സിലാക്കിയ ഡോക്ടർ പൊലീസിനെ അറിയിക്കുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പതിനേഴുകാരൻ പിടിയിലായത്.

പ്രായപൂർത്തിയാകാത്ത പ്രതിയെ ജുവനൈൽ കോടതിയിൽ ഹാജരാക്കി.

 

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Thiruvananthapuram
img